---
title: "വി.കെ. കുഞ്ഞിരാമൻ്റെ സംസ്കാരം ഇന്ന് രാത്രി 9ന് ; നഷ്ടമായത് ഉപദേശ - നിർദ്ദേശങ്ങൾ നൽകിയ സഹപ്രവർത്തകനെയെന്ന് കെ.പി മോഹനൻ എം എൽ എ"
english_title: "V.K. Kunhiraman's funeral tonight at 9 pm; KP Mohanan MLA says the one who lost was a colleague who gave advice and suggestions"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325480/V.K. Kunhiraman's funeral tonight at 9 pm; KP Mohanan MLA says the one who lost was a colleague who gave advice and suggestions"
published_at: "2025-11-11T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6913251539aaa_1000974611.jpg"
keywords: []
---

# വി.കെ. കുഞ്ഞിരാമൻ്റെ സംസ്കാരം ഇന്ന് രാത്രി 9ന് ; നഷ്ടമായത് ഉപദേശ - നിർദ്ദേശങ്ങൾ നൽകിയ സഹപ്രവർത്തകനെയെന്ന് കെ.പി മോഹനൻ എം എൽ എ

> **Lead Summary:** പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ സംസ്ഥാന സെക്രട്ടറിയുമായിരുന്ന തെക്കേ പാനൂരിലെ 'ജാനിഷി 'ൽ വി.കെ.കുഞ്ഞിരാമൻ്റെ സംസ്കാരം രാത്രി 9ന് നടക്കും. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ, തലശേരി താലൂക്ക് നിർമാണ തൊഴിലാളി സഹകരണ സംഘം പ്രസിഡൻറ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. യുവ ജനതാദൾ ജില്ലാ പ്രസിഡൻ്റായും ജനതാദൾ ജില്ലാ പ്രസിഡൻ്റായും പ്രവൃത്തിച്ചിട്ടുണ്ട്.

## Article Content

പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ സംസ്ഥാന സെക്രട്ടറിയുമായിരുന്ന തെക്കേ പാനൂരിലെ 'ജാനിഷി 'ൽ വി.കെ.കുഞ്ഞിരാമൻ്റെ സംസ്കാരം രാത്രി 9ന് നടക്കും. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ, തലശേരി താലൂക്ക് നിർമാണ തൊഴിലാളി സഹകരണ സംഘം പ്രസിഡൻറ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. യുവ ജനതാദൾ ജില്ലാ പ്രസിഡൻ്റായും ജനതാദൾ ജില്ലാ പ്രസിഡൻ്റായും പ്രവൃത്തിച്ചിട്ടുണ്ട്.

തനിക്ക് -

എപ്പഴും ഉപദേശ നിർദ്ദേശങ്ങൾ നൽകിയ സഹപ്രവർത്തകനെയാണ് നഷ്ടമായതെന്ന് കെ.പി മോഹനൻ എംഎൽഎ അനുസ്മരിച്ചു.

നേതൃത്വത്തിൻ്റെ ഭാഗത്ത് നിന്നും

തെറ്റ് കണ്ടാൽ ഉടൻ ചൂണ്ടിക്കാട്ടും.

വി.കെ എന്ന രണ്ടക്ഷരം നേതാക്കൾക്കും പ്രവർത്തകർക്കും ആവേശമായിരുന്നെന്നും കെ.പി മോഹനൻ എം എൽ എ പറഞ്ഞു.

ഏൽപ്പിച്ച ഉത്തരവാദിത്തം കൃത്യ

മായി നിറവേറ്റിയ നേതാവായിരുന്നു വി.കെയെന്നും,

വി.കെയുടെ വേർപാട്

തീരാ നഷ്ടമാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ പ്രവീൺ പറഞ്ഞു.

ഭാര്യ: പരേതയായ ജാനകി. മക്കൾ: തലശ്ശേരി ബാറിലെ അഭിഭാഷകനും നോട്ടറിയുമായ നിഷാന്ത്, നിഷിമ(ബെംഗ്ളുരു). മരുമക്കൾ: ജിഷിന (പുത്തൂർ), ഷിജിൻ (ബെംഗ്ളുരു). സഹോദരങ്ങൾ: പുരുഷോത്തമൻ , ബാലൻ, സാവിത്രി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325480/V.K. Kunhiraman's funeral tonight at 9 pm; KP Mohanan MLA says the one who lost was a colleague who gave advice and suggestions)